23 April Tuesday

ഗോളോടെ 
അവസാനിപ്പിച്ച്‌ ബെൻസെമ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

image credit karim benzema twitter


മാഡ്രിഡ്‌
റയൽ മാഡ്രിഡ്‌ കളിജീവിതത്തിന്‌ ഗോളോടെ തിരശ്ശീലയിട്ട്‌ കരിം ബെൻസെമ. ക്ലബ്ബിനായുള്ള അവസാന മത്സരത്തിൽ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ അത്‌ലറ്റിക്‌ ക്ലബ്ബിനെതിരെ പെനൽറ്റിയിലൂടെയാണ്‌ ലക്ഷ്യം കണ്ടത്‌. മത്സരം 1–-1 സമനിലയിലായി. സീസണിലെ ടീമിന്റെ അവസാന മത്സരമായിരുന്നു ഇത്‌. 72–-ാംമിനിറ്റിലായിരുന്നു ബെൻസെമയുടെ ഗോൾ. 74–-ാംമിനിറ്റിൽ കളത്തിൽനിന്ന്‌ പിൻവലിക്കുകയും ചെയ്‌തു. നിറഞ്ഞ കൈയടികളോടെയാണ്‌ മുപ്പത്തഞ്ചുകാരനെ സ്‌റ്റേഡിയം യാത്രയാക്കിയത്‌. മത്സരശേഷം സ്വന്തംതട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബെൻസെമയെ റയൽ താരങ്ങൾ എടുത്തുയർത്തുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top