16 April Tuesday

‘ബുമ്ര അവസാന രണ്ട്‌ ടെസ്‌റ്റിൽ 
കളിച്ചേക്കും’

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

image credit Jasprit Bumrah twitter


മുംബൈ
പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ കാര്യത്തിൽ തിടുക്കപ്പെട്ട്‌ ഒന്നുംവേണ്ടെന്ന്‌ ഇന്ത്യൻ ടീം ക്യാപ്‌റ്റൻ രോഹിത്‌ ശർമ. നിലവിൽ പരിക്കുകാരണം വിശ്രമത്തിലാണ്‌ ബുമ്ര. അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ആദ്യ രണ്ട്‌ ടെസ്‌റ്റിലും കളിക്കുന്നില്ല. അവസാന രണ്ട്‌ ടെസ്‌റ്റിൽ കളിച്ചേക്കുമെന്നാണ്‌ സൂചന.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിൽ കളിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും വീണ്ടും പരിക്കേറ്റതോടെ പിന്മാറി. കഴിഞ്ഞവർഷത്തെ ട്വന്റി 20 ലോകകപ്പ്‌ സമയത്താണ്‌ പേസറെ പുറംവേദന വലച്ചത്‌. ‘പുറംവേദന എപ്പോഴും ഗുരുതരപ്രശ്‌നമാണ്‌. ഇനിയും ഏറെ കളിക്കാനുള്ള കളിക്കാരനാണ്‌. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട്‌ കളിപ്പിക്കില്ല’–- രോഹിത്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top