26 April Friday

ഐഎസ്എൽ പ്ലേ ഓഫ് വിവാദം ; ‘വുകോമനോവിച്ച്‌ കളിയെ അപകീർത്തിപ്പെടുത്തി’

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

image credit ivan vukomanovic twitter

 


ന്യൂഡൽഹി
ഐഎസ്‌എൽ പ്ലേ ഓഫ്‌ മത്സരത്തിനിടെ പ്രതിഷേധവുമായി കളംവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രത്യേകം കുറ്റം ചുമത്തി. ഫുട്‌ബോളിനെ അപകീർത്തിപ്പെടുത്തുന്ന നീക്കമാണ്‌ വുകോമനോവിച്ചിൽനിന്നുണ്ടായതെന്ന്‌ ഫെഡറേഷേൻ കുറ്റപ്പെടുത്തി. കനത്ത നടപടിയുണ്ടാകുമെന്നാണ്‌ സൂചന.

ബംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനിടെയാണ്‌ വുകോമനോവിച്ച്‌ കളിക്കാരെ തിരികെവിളിച്ച്‌ കളംവിട്ടത്‌. സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്‌റ്റൽ ജോണിനെതിരെ ബ്ലാസ്‌റ്റേഴ്‌സ്‌ പരാതി നൽകിയിരുന്നു. പ്ലേ ഓഫ്‌ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം ഫെഡറേഷൻ തള്ളിക്കളഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top