19 December Friday

കരുത്തുകാട്ടി ഇന്റർ ; എസി മിലാനെ 5–1ന് വീഴ്--ത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


മിലാൻ
ഇറ്റലിയിൽ മിലാൻ ഡെർബിയിൽ ചരിത്രംകുറിച്ച്‌ ഇന്റർ. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ എസി മിലാനെ 5–-1ന്‌ മുക്കി. മിലാൻ പോരിൽ ഇത്‌ തുടർച്ചയായ അഞ്ചാംജയമാണ്‌ ഇന്ററിന്റേത്‌. ചരിത്രത്തിലാദ്യം. ഹെൻറിഖ്‌ എംകിതര്യാൻ രണ്ട്‌ ഗോളടിച്ചപ്പോൾ മാർകസ്‌ തുറാം, ഹകൻ കാൽഹൻഗോലു, ദാവിസ്‌ ഫ്രട്ടേസി എന്നിവരും വലകണ്ടു. റാഫേൽ ലിയാവേയാണ്‌ മിലാന്റെ ആശ്വാസം കണ്ടത്‌. കളിച്ച നാലിലും ജയിച്ച്‌ പട്ടികയിൽ ഒന്നാമതാണ്‌. ചാമ്പ്യൻമാരായ നാപോളിയെ ജെനോവ 2–-2ന്‌ തളച്ചു. യുവന്റസ്‌ 3–-1ന്‌ ലാസിയോയെ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top