20 April Saturday

സാം കറൻ പഞ്ചാബിന്റെ പൊന്ന്‌ , റോയലാകാൻ ബാംഗ്ലൂർ , ഉദിക്കാൻ ഹൈദരാബാദ്‌ ; ഐപിഎൽ പതിനാറാം സീസൺ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ഇംഗ്ലീഷ്‌ ഓൾറൗണ്ടർ സാം കറനെ പഞ്ചാബ്‌ കിങ്സ്‌ സ്വന്തമാക്കിയത്‌ 18.50 കോടി രൂപയ്‌ക്ക്‌. ഇത്‌ ഐപിഎൽ ചരിത്രത്തിലെ റെക്കോഡാണ്‌. 2014ൽ റണ്ണറപ്പായതും 2008ൽ സെമി കളിച്ചതുമാണ്‌ നേട്ടം. പിന്നീടൊരിക്കലും പ്ലേഓഫിലെത്താനായില്ല. മായങ്ക്‌ അഗർവാളിനു പകരം ശിഖർ ധവാനാണ്‌ പുതിയ ക്യാപ്‌റ്റൻ. അനിൽകുബ്ലെയ്‌ക്ക്‌ പകരം ട്രെവർ ബെയ്ലിസ്‌ പുതിയ കോച്ചാണ്‌. ഓസ്‌ട്രേലിയക്കാരനായ ബെയ്ലിസ് ഇംഗ്ലണ്ടിന്‌ ഏകദിന ലോകകപ്പ്‌ നേടിക്കൊടുത്ത കോച്ചാണ്‌. കൊൽക്കത്തയെ രണ്ടുതവണ ഐപിഎൽ ജേതാക്കളാക്കി. പരിക്കേറ്റ മുഖ്യ ബാറ്റർ ജോണി ബെയർസ്‌റ്റോ ടീമിലില്ല.

ക്യാപ്‌റ്റൻ: ശിഖർ ധവാൻ
കോച്ച്‌: ട്രെവർ ബെയ്ലിസ്‌
പ്രമുഖർ: ശിഖർ ധവാൻ (8.25 കോടി), അർഷ്‌ദീപ്‌ സിങ് (4 കോടി), കഗീസോ റബാദ (9.25 കോടി), രാഹുൽ ചഹാർ (5.25 കോടി), രാജ്‌ ബാവ (2 കോടി), ലിയാം ലിവിങ്‌സ്‌റ്റൺ (11.5 കോടി).

റോയലാകാൻ ബാംഗ്ലൂർ
വമ്പൻ താരനിരയുണ്ടായിട്ടും ഒരിക്കൽപ്പോലും ഐപിഎൽ കിരീടം നേടാൻ സാധിക്കാത്ത ടീമാണ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ. മൂന്നുതവണ റണ്ണറപ്പായതാണ്‌ വലിയ നേട്ടം. കഴിഞ്ഞ മൂന്ന്‌ വർഷവും പ്ലേഓഫിലെത്തി. ഇക്കുറി 25 അംഗ ടീമിൽ 17 ഇന്ത്യക്കാർ.
ബാറ്റർമാരിൽ വിരാട്‌ കോഹ്‌ലിയാണ്‌ പ്രധാനതാരം. കൂറ്റനടിക്ക്‌ ഗ്ലെൻ മാക്‌സ്‌വെലുണ്ട്‌. ഇന്ത്യൻ പേസർമാരാണ്‌ ബൗളിങ് കരുത്ത്‌. ശ്രീലങ്കൻ സ്‌പിന്നർ വണീന്ദു ഹസരെങ്ക നിർണായകമാകും.

ക്യാപ്‌റ്റൻ: ഫാഫ്‌ ഡു പ്ലെസിസ്‌
കോച്ച്‌: സഞ്‌ജയ്‌ ബംഗാർ
പ്രമുഖർ (ബ്രാക്കറ്റിൽ ലേലത്തുക): വിരാട്‌ കോഹ്‌ലി (15 കോടി), ഗ്ലെൻ മാക്‌സ്‌വെൽ (11 കോടി), മുഹമ്മദ്‌ സിറാജ്‌ (7 കോടി), ഫാഫ്‌ ഡു പ്ലെസിസ്‌ (7 കോടി), വണീന്ദു ഹസരെങ്ക (10.75 കോടി), ദിനേഷ്‌ കാർത്തിക്‌ (5.5 കോടി), ഷഹബാസ്‌ അഹമ്മദ്‌ (5.5 കോടി), ജോഷ്‌ ഹാസിൽവുഡ്‌ (7.75 കോടി).

ഉദിക്കാൻ ഹൈദരാബാദ്‌
സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ഐപിഎല്ലിൽ അരങ്ങേറിയിട്ട്‌ 10 വർഷമായി. 2016ൽ ചാമ്പ്യൻമാരായി. 2018ൽ റണ്ണറപ്പ്‌. ആറുതവണ പ്ലേഓഫ്‌ കളിച്ചു. കഴിഞ്ഞതവണ എട്ടാംസ്ഥാനത്തായി.    ഇക്കുറി പരിശീലകനായി വിഖ്യാതതാരം ബ്രയാൻ ലാറയുണ്ട്‌. മായങ്ക്‌ അഗർവാളിനെയും ഇംഗ്ലീഷ്‌ താരം ഹാരി ബ്രൂക്കിനെയും വിൻഡീസ്‌ ഓൾറൗണ്ടർ അകീൽ ഹൊസെയ്‌നെയും ലേലത്തിൽ പിടിച്ചാണ്‌ വരവ്‌.
മികച്ച ബൗളിങ് നിരയാണ് കരുത്ത്.


ക്യാപ്‌റ്റൻ: എയ്‌ദൻ മാർക്രം
കോച്ച്‌: ബ്രയാൻ ലാറ
പ്രമുഖർ: മായങ്ക്‌ അഗർവാൾ (8.25 കോടി), ഹാരി ബ്രൂക്ക്‌ (13.25 കോടി), ഉമ്രാൻ മാലിക്‌ (4 കോടി), വാഷിങ്ടൺ സുന്ദർ (8.75 കോടി), രാഹുൽ തൃപാഠി (8.5 കോടി), അഭിഷേക്‌ ശർമ (6.5 കോടി), ടി നടരാജൻ (4 കോടി), ഭുവനേശ്വർ കുമാർ (4.2 കോടി), എയ്‌ദൻ മാർക്രം (2.6 കോടി). ഹെൻറിച്ച്‌ ക്ലാസെൻ (5.25 കോടി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top