കൊൽക്കത്ത
ഇൻഡോറിൽനിന്നുള്ള യുവതാരം രജത് പാട്ടീദാറിന്റെ സെഞ്ചുറിക്കരുത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ജയം. ഐപിഎൽ ക്രിക്കറ്റിലെ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 14 റണ്ണിന് കീഴടക്കി.
സ്‌കോർ: ബാംഗ്ലൂർ 4 - 207, ലഖ്‌നൗ 6 - 193
ബാംഗ്ലൂർ നാളെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. വിജയികൾ 29ന് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും (45) വിജയത്തിലേക്ക് കയറ്റുമെന്ന് തോന്നവെ മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസെൽവുഡ് കളി തിരിച്ചു. ഓപ്പണറായ രാഹുലിനെ 19–-ാം ഓവറിൽ ഹാസെൽവുഡ് വീഴ്‌ത്തിയത് വഴിത്തിരിവായി. ബാംഗ്ലൂരിനായി രജത് പാട്ടീദാർ പന്ത്രണ്ട് ഫോറും ഏഴ് സിക്‌സറും പറത്തിയാണ് സെഞ്ചുറി നേടിയത്. ലഖ്‌നൗ ബൗളിങ് നിരയെ തച്ചുതകർത്ത പാട്ടീദാർ 54 പന്തിൽ 112 റണ്ണുമായി പുറത്താകാതെനിന്നു. മഴകാരണം വെെകിയാണ് കളി തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..