28 March Thursday

ആധികാരികം ചെന്നെെ ; രാജസ്ഥാനെ 45 റണ്ണിന് 
തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021


മുംബെെ
ഐപിഎൽ ക്രിക്കറ്റിൽ ചെന്നെെ സൂപ്പർ കിങ്സ് 45 റണ്ണിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു. മൂന്ന് കളിയിൽ ചെന്നെെയുടെ രണ്ടാംജയമാണ്. രാജസ്ഥാന്റെ രണ്ടാംതോൽവിയും. സ്കോർ: ചെന്നെെ 9–188, രാജസ്ഥാൻ 143–9.    നാൽപ്പത്തൊമ്പത്‌ റണ്ണെടുത്ത ജോസ് ബട്‌ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ അഞ്ച് പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായി. 21 പന്തിൽ എട്ട് റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതോടെ തോൽവി സമ്മതിച്ചു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും നാല് ക്യാച്ചുമെടുത്തു. മൊയീൻ അലി മൂന്ന് ഓവറിൽ ഏഴ് റൺ വഴങ്ങി  മൂന്ന് വിക്കറ്റെടുത്തു.

പതിനേഴ്‌ പന്തിൽ 33 റണ്ണടിച്ച ഫാഫ് ഡുപ്ലെസിസാണ് ചെന്നെെയുടെ ഉയർന്ന സ്കോറുകാരൻ. അവസാന ഓവറുകളിൽ ബ്രാവോ എട്ടു പന്തിൽ 20 റണ്ണടിച്ചത് രക്ഷയായി. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി 18 റണ്ണിന് പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top