26 April Friday

ഐപിഎൽ: ഗുജറാത്ത്‌ ടൈറ്റൻസ്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

മുംബൈ> ഐപിഎൽ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറിൽ ചൊവ്വാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.  ഒരു കളി ബാക്കിയിരിക്കെ ഗുജറാത്ത്‌ 18 പോയിന്റുമായി ഒന്നാമതാണ്‌. മത്സരം പൂർത്തിയായ ചെന്നൈയ്ക്കും ലഖ്‌നൗവിനും 17 പോയിന്റ്‌. റൺനിരക്കിൽ ചെന്നൈ രണ്ടാമതായി.  പ്ലേഓഫിലെത്തുന്ന അവസാന ടീമിനെ ഇന്നറിയാം. അവരും ലഖ്‌നൗവും തമ്മിലാവും ബുധനാഴ്‌ച ആദ്യ എലിമിനേറ്റർ.

ഇന്ന്‌ മുംബൈ ഹൈദരാബാദിനെയും ബാംഗ്ലൂർ ഗുജറാത്തിനെയും നേരിടും. രാജസ്ഥാന്‌ അവസാന നാലിൽ എത്താൻ മുംബൈയും ബാംഗ്ലൂരും തോൽക്കണം. അതിൽതന്നെ ബാംഗ്ലൂരിന്റെ തോൽവി വലിയ വ്യത്യാസത്തിലായാലേ രക്ഷയുള്ളൂ. റൺനിരക്കിൽ മുന്നിലുള്ള (+0.180) ബാംഗ്ലൂരിന്‌ ജയിച്ചാൽമാത്രം മതി. മുംബൈയ്‌ക്ക്‌ -–-0.128, രാജസ്ഥാന്‌ +0.148.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top