02 July Wednesday

ഐപിഎൽ ക്രിക്കറ്റിൽ ഇനി കിരീടപ്പോര്‌ ; ഫൈനലിലെത്തുന്ന ആദ്യ ടീമിനെ നാളെ അറിയാം

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


ദുബായ്‌
ഐപിഎൽ ക്രിക്കറ്റിൽ ഇനി കിരീടപ്പോര്‌.  ഇന്ന്‌ കളിയില്ല. ഫൈനലിലെത്തുന്ന ആദ്യ ടീമിനെ നാളെ അറിയാം. ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസും രണ്ടാമതുള്ള ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്‌ ആദ്യ ക്വാളിഫയർ.  മൂന്നും നാലും സ്ഥാനക്കാരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തിങ്കളാഴ്‌ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. തോൽക്കുന്നവർ പുറത്താകും. ജയിച്ചവരും ആദ്യ ക്വാളിഫയറിൽ തോറ്റവരും ഫൈനൽ ലക്ഷ്യമിട്ട്‌ 13ന്‌ ഇറങ്ങും. ദുബായിൽ 15നാണ്‌ ഫൈനൽ.

മുംബൈ ഇന്ത്യൻസിന്‌ പ്ലേഓഫിൽ എത്താൻ 171 റണ്ണിന്റെ ജയം അനിവാര്യമായിരുന്നു. എന്നാൽ, സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരെ നേടിയത്‌ 42 റൺ ജയം. അതോടെ റൺ നിരക്കിൽ കൊൽക്കത്ത പ്ലേഓഫിലെത്തി.  മുംബൈ 9–- 235, ഹൈദരാബാദ്‌ 8–-193.  മുംബൈയ്‌ക്കായി ഇഷാൻ കിഷനും (84) സൂര്യകുമാർ യാദവും (82) മിന്നി.

ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന പന്തിൽ സിക്‌സറടിച്ച്‌ കെ എസ്‌ ഭരത്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം സമ്മാനിച്ചു. ഭരത്‌ 78 റണ്ണുമായി പുറത്താകാതെനിന്നു. ഡൽഹി 5–-164, ബാംഗ്ലൂർ 3–-166.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top