12 July Saturday

ഐപിഎൽ : ഇനി നാല്‌ കളി ; 15 ന്‌ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021


ദുബായ്‌
ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫിനുമുമ്പ്‌ നാല്‌ കളികൾ മാത്രം. ഇന്ന്‌ 3.30ന്‌ ചെന്നൈ സൂപ്പർ കിങ്‌സ്‌ പഞ്ചാബ്‌ കിങ്‌സിനെ നേരിടും. രാത്രി 7.30ന്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. മികച്ച റൺനിരക്കുള്ള കൊൽക്കത്ത ജയിച്ചാൽ മുന്നേറും.
നാളെ 3.30ന്‌ മുംബൈ ഇന്ത്യൻസ്‌ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന്‌ ഡൽഹി ക്യാപിറ്റൽസിന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരാണ്‌ എതിരാളി.

ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ടീമുകൾ പ്ലേഓഫിൽ എത്തി. പട്ടികയിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ 10ന്‌ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. വിജയിക്കുന്നവർ ഫൈനലിൽ എത്തും. മൂന്നും നാലും സ്ഥാനക്കാർ 11ന്‌ ഏറ്റുമുട്ടും. തോൽക്കുന്നവർ പുറത്താകും. ജയിച്ചവർ 13ന്‌ ആദ്യകളിയിൽ തോറ്റവരുമായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കും. ഇതിലെ വിജയി ഫൈനലിലേക്ക്‌ മുന്നേറും. 15നാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top