06 December Wednesday

ഏഷ്യൻ ​ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയന് വെങ്കലം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

image credit asian games facebook

ഹാങ്ചൗ >  2023 ഏഷ്യന്‍ ഗെയിംസിൽ അത്‌ലറ്റിക്‌സില്‍ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടില്‍ കിരൺ ബാലിയൻ വെങ്കലം നേടി. 17.36 മീറ്റര്‍ എറിഞ്ഞാണ് കിരണ്‍ വെങ്കലം കരസ്ഥമാക്കിയത്. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയാണ് കിരൺ വെങ്കലം നേടിയത്. 

19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വര്‍ണം. ചൈനയുടെ തന്നെ ജിയായുവാന്‍ സോങ്ങ് വെള്ളി നേടി (18.92 മീറ്റര്‍). ഇന്ത്യന്‍ താരമായ മന്‍പ്രീത് കൗർ അഞ്ചാം സ്ഥാനത്താണ് (16.25). ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top