10 July Thursday
ഇന്ത്യ 6–190, 
വിൻഡീസ് 8–122

ട്വന്റി–20 : വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 
68 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

image credit bcci twitter


ടറൗബ
വെസ്റ്റിൻഡീസിനെതിരായ  ട്വന്റി–20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 68 റൺ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 190 റണ്ണടിച്ചു. വിൻഡീസിന്റെ മറുപടി 8–122ൽ അവസാനിച്ചു.

അരസെഞ്ചുറി നേടിയ രോഹിതിന്റെ (44 പന്തിൽ 64) മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളിൽ ദിനേശ്‌ കാർത്തികിന്റെ (19 പന്തിൽ 41) വെടിക്കെട്ടും കരുത്തായി. രോഹിതിനൊപ്പം ഓപ്പണിങ്ങിൽ സൂര്യകുമാർ യാദവിനെയാണ്‌ (24) ഇന്ത്യ പരീക്ഷിച്ചത്‌. നന്നായി തുടങ്ങിയ സൂര്യകുമാറിന്‌ പക്ഷേ പിഴച്ചു. ശ്രേയസ്‌ അയ്യർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഋഷഭ്‌ പന്ത്‌ (14), ഹാർദിക്‌ പാണ്ഡ്യ (1), രവീന്ദ്ര ജഡേജ (16) എന്നിവരും നിരാശപ്പെടുത്തി. ഒരറ്റത്ത്‌ വിക്കറ്റുകൾ വീഴുമ്പോഴും രോഹിത്‌ പിടിച്ചുനിന്നു. രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.

കാർത്തികിന്റെ ഇന്നിങ്സിൽ രണ്ട്‌ സിക്‌സും നാല്‌ ബൗണ്ടറിയും ഉൾപ്പെട്ടു. വിൻഡീസ് ബാറ്റർമാരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ നിരയിൽ ആർ അശ്വിൻ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. രണ്ടാമത്തെ മത്സരം ആഗസ്ത് ഒന്നിനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top