19 April Friday

മൂന്നാംഏകദിനം ഇന്ന് ; സമ്പൂർണ 
ജയത്തിനായി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

image credit bcci twitter


പോർട്ട്‌ ഓഫ്‌ സ്‌പെയ്‌ൻ
സ്വന്തംമണ്ണിൽ വെസ്റ്റിൻഡീസിനെ തുരത്താൻ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നുമത്സര ഏകദിന പരമ്പരയിൽ സമ്പൂർണ ജയമാണ്‌ ലക്ഷ്യം. ആദ്യ രണ്ടുകളിയും നേടി പരമ്പര സ്വന്തമാക്കിയിരുന്നു ശിഖർ ധവാനും സംഘവും. വിൻഡീസിനാകട്ടെ അഭിമാനപോരാട്ടമാണ്‌. രാത്രി ഏഴിന്‌ പോർട്ട്‌ ഓഫ്‌ സ്‌പെയ്‌നിലാണ്‌ മത്സരം. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകും.

ആദ്യകളിയിൽ മൂന്ന്‌ റണ്ണിനും രണ്ടാമത്തേതിൽ രണ്ട്‌ വിക്കറ്റിനുമാണ്‌ ഇന്ത്യ ജയംപിടിച്ചത്‌. പുതുനിരയുമായി ഇറങ്ങിയ സംഘത്തിന്റെ കരുത്ത്‌ ബാറ്റിങ്ങിലാണ്‌. സൂര്യകുമാർ യാദവ്‌ ഒഴികെ മറ്റെല്ലാവരും ഫോമിലാണ്‌. മലയാളിതാരം സഞ്ജു സാംസൺ, ശ്രേയസ്‌ അയ്യർ, അക്‌സർ പട്ടേൽ എന്നിവർ കഴിഞ്ഞകളിയിൽ അരസെഞ്ചുറിയും നേടി.

ഇന്ത്യൻ നിരയിൽ ശുഭ്‌മാൻ ഗില്ലിനുപകരം ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌ ഓപ്പണർ സ്ഥാനത്തെത്തും. ഇഷാൻ കിഷന്റെ കാര്യത്തിൽ ഉറപ്പില്ല. പരിക്കേറ്റ്‌ ആദ്യമത്സരങ്ങളിൽ പുറത്തിരുന്ന രവീന്ദ്ര ജഡേജയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. പേസ്‌ നിരയിൽ അർഷ്‌ദീപ്‌ സിങ്ങിന്‌ അവസരം കിട്ടിയേക്കാം. യുശ്‌വേന്ദ്ര ചഹാലിന്‌ വിശ്രമം അനുവദിക്കാനും ആലോചനയുണ്ട്‌. വിൻഡീസ്‌ നിരയിൽ മാറ്റങ്ങളുണ്ടാകില്ല എന്നാണ്‌ സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top