19 April Friday

ശ്രീലങ്കയെ മൂന്നാം ഏകദിനത്തിലും തകർത്ത്‌ ഇന്ത്യ; പരമ്പര തൂത്തുവാരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

Photo Credit: Twitter/@Female Cricket

പല്ലെകെലെ > ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തു വാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിന മത്സരത്തില്‍ 39 റണ്‍സിനാണ്‌ ശ്രീലങ്കയെ തകർത്തത്‌. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കന്‍ വനിതകള്‍ 47.3 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്‌ക്ക്‌ വേണ്ടി ക്യാപ്‌റ്റർ ഹർമൻ പ്രീത്‌ കൗർ 88 പന്തുകളിൽനിന്ന്‌ 75 റൺസ്‌ നേടി. പൂജ വസ്‌ത്രാകർ 56 (65), ഷഫാലി വെർമ്മ (49) എന്നിവരും തിളങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top