26 April Friday

മൂന്നാം ഏകദിനം: ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ഫീൽഡിം​ഗ് തെരഞ്ഞെടുത്തു, ടീമിൽ വൻ അഴിച്ചുപണി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

twitter.com/BCCI

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ് ഭാ​ഗ്യം.  ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ബോളിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര ഇതിനോടകം അടിയറവുവെച്ച ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാൻ വിജയം അനിവാര്യമാണ്.

ആദ്യ രണ്ട് ഏകദിനത്തിൽ ഇറങ്ങിയ ടീമിൽ നാല് മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, ജയന്ത് യാദവ്, ദീപക് ചഹാർ എന്നിവർ ടീമിലിടം പിടിച്ചപ്പോൾ ആർ അശ്വിൻ, ശർദുൽ താക്കൂർ, വെങ്കടേഷ് അയ്യർ, ഭുവനേശ്വർ കുമാർ എന്നിവർ പുറത്തായി.

സ്പിന്നർ തബ്‌റൈസ് ഷംസിയ്ക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടീമിലിടം നേടിയെന്നതാണ് ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന മാറ്റം. ആദ്യ ഏകദിനത്തിൽ 31 റൺസിനും രണ്ടാം മത്സരത്തിൽ ഏഴുവിക്കറ്റിനുമാണ് ഇന്ത്യൻ ടീം തോറ്റത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top