03 July Thursday

രണ്ടാംദിനം പിടിമുറുക്കി ഇന്ത്യ; ന്യൂസിലൻഡിനെതിരെ 332 റൺസ്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

Photo credit/ Icc

മുംബൈ > ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ വെറും 62 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ട‌മില്ലാതെ 69 റണ്‍സെന്ന നിലയിലാണ്. ന്യൂസീലന്‍ഡിനെ ഫോളോഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് പകരം ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാളിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ഓപ്പണ്‍ ചെയ്‌തത്. മായങ്ക് 38 റണ്‍സോടെയും പൂജാര 29 റണ്‍സോടെയും ക്രീസിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top