മൊഹാലി > ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പയിലെ ആദ്യ കളിയിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1 - 0 ന് മുന്നിലെത്തി. ഇന്ത്യക്കായി മുൻനിര ബാറ്റർമാരായ ശുഭ്‌മാൻ ഗിൽ, ഋതുരാജ് ഗെക്‌വാദ്, സൂര്യകുമാർ യാദവ്, ക്യാപ്‌റ്റൻ കെ എൽ രാഹുൽ എന്നിവർ അർധസെഞ്ചുറി നേടി. ലോകകപ്പിന് ഒരുങ്ങുന്ന ടീമിന് ആത്മവിശ്വാസമേകുന്നതാണ് ജയം.
277 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്‌ക്‌വാദും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 142 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഒരുഘട്ടത്തിൽ 185 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സൂക്ഷിച്ചുകളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി. അർധസെഞ്ചുറി നേടി ഉടനെ സൂര്യകുമാർ പുറത്തായി. പിന്നീട് 50 തികച്ച രാഹുൽ ഒരു സിക്‌സർ പറഞ്ഞി ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..