25 April Thursday
ഹൂഡ, ഷമി പുറത്ത്‌ ഷഹബാസും ശ്രേയസും 
ടീമിൽ

ഗ്രീൻഫീൽഡിൽ റണ്ണൊഴുകട്ടെ ; ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 ഇന്ന്‌ രാത്രി ഏഴിന്‌

അജിൻ ജി രാജ്‌Updated: Wednesday Sep 28, 2022

വിരാട് കോഹ്‌ലിയും ബുമ്രയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ ഫോട്ടോ / എ ആർ അരുൺരാജ്‌


തിരുവനന്തപുരം
കേരളം കാത്തിരുന്ന ക്രിക്കറ്റ്‌ പോരാട്ടത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം ഒരുങ്ങി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരം ബുധൻ രാത്രി ഏഴിനാണ്‌. അടുത്തമാസം നടക്കുന്ന ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണിത്‌.

ഇന്ത്യ രോഹിത്‌ ശർമയുടെയും ദക്ഷിണാഫ്രിക്ക ടെംബ ബവുമയുടെയും നേതൃത്വത്തിൽ പരിശീലനം നടത്തി. പിച്ചിൽ റണ്ണൊഴുകുമെന്നാണ്‌ പ്രവചനം. ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യകളിയാണ്‌. 

4.30 മുതൽ പ്രവേശിക്കാം
ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പ്രവേശനം വൈകിട്ട്‌ 4.30 മുതൽ.ടിക്കറ്റിനൊപ്പം ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡും കരുതണം. മൊബൈൽ ഫോൺമാത്രം സ്‌റ്റേഡിയത്തിലേക്ക്‌ അനുവദിക്കും. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്ന്‌ കൊണ്ടുവരാൻ അനുമതിയില്ല.

ഹൂഡ, ഷമി പുറത്ത്‌ ഷഹബാസും ശ്രേയസും 
ടീമിൽ
ഓൾറൗണ്ടർ ഷഹബാസ്‌ അഹമ്മദും മധ്യനിര ബാറ്റർ ശ്രേയസ്‌ അയ്യരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ദീപക്‌ ഹൂഡയ്‌ക്കും കോവിഡ്‌ മാറാത്ത മുഹമ്മദ്‌ ഷമിക്കും പകരമാണ്‌ ഇരുവരും ടീമിലെത്തിയത്‌. ഓസ്‌ട്രേലിയൻ പരമ്പരയിൽ ഷമിക്ക്‌ പകരമെത്തിയ ഉമേഷ്‌ യാദവ്‌ ടീമിനൊപ്പം തുടർന്നു. ഷഹബാസ്‌ ഇന്നലെ സംഘത്തിനൊപ്പം ചേർന്നു. ദുലീപ്‌ ട്രോഫി ഫൈനലിൽ ഉത്തരമേഖലയ്‌ക്കായി കളിച്ചാണ്‌ ശ്രേയസിന്റെ വരവ്‌. ലോകകപ്പ്‌ ടീമിനുള്ള പകരക്കാരുടെ നിരയിലും  ഇരുപത്തേഴുകാരനുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top