28 March Thursday
സഞ്ജു 63 പന്തിൽ 86*

സഞ്ജു പൊരുതി ; ഇന്ത്യക്ക് 9 റൺ തോൽവി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

image credit bcci twitter

ലഖ്‌നൗ
ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച സഞ്‌ജു സാംസണിന്റെ പോരാട്ടം പാഴായി. ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ ഒമ്പത്‌ റൺ തോൽവി. അവസാനപന്തുവരെ പൊരുതിനിന്ന സഞ്‌ജു 63 പന്തിൽ 86 റണ്ണടിച്ചു. ഒമ്പത്‌ ഫോറും മൂന്ന്‌ സിക്‌സറും നിറഞ്ഞ ഇന്നിങ്സ്‌. മഴമൂലം കളി 40 ഓവറായിരുന്നു.

സ്‌കോർ: ദക്ഷിണാഫ്രിക്ക 4–-249, ഇന്ത്യ 8–-240

തബ്രിയാസ്‌ ഷംസിയുടെ അവസാന ഓവറിൽ വേണ്ടത് 30 റൺ. സഞ്‌ജു 20 റണ്ണടിച്ച്‌ തോൽവി സമ്മതിച്ചു. ശാർദൂൽ ഠാക്കൂർ 31 പന്തിൽ 33 റൺ നേടി. ശ്രേയസ്‌ അയ്യരും (37 പന്തിൽ 50) സഞ്‌ജുവും ചേർന്ന്‌ അഞ്ചാംവിക്കറ്റിൽ 67 റൺ കുറിച്ചു. ഹെൻറിച്ച്‌ ക്ലാസെനും (65 പന്തിൽ 74) ഡേവിഡ്‌ മില്ലറുമാണ്‌ (63 പന്തിൽ 75) ദക്ഷിണാഫ്രിക്കയ്ക്ക്‌ മികച്ച സ്‌കോർ ഒരുക്കിയത്‌. രണ്ടാമത്തെ മത്സരം ഞായറാഴ്‌ച റാഞ്ചിയിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top