18 September Thursday

ഇനി ടെസ്‌റ്റ്‌ ; ഇന്ത്യ ന്യൂസിലൻഡ്‌ ആദ്യ ടെസ്‌റ്റ്‌ ഇന്ന്‌ കാൺപുരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


കാൺപുർ
ഇന്ത്യക്ക്‌ ഇനി ടെസ്‌റ്റ്‌ പരീക്ഷണം. ന്യൂസിലൻഡിനെതിരെ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരിയ (3–-0) ആത്മവിശ്വാസത്തിൽ ഇന്ന്‌ ആദ്യ ടെസ്‌റ്റിനിറങ്ങുന്നു. കാൺപുർ ഗ്രീൻപാർക്കിൽ രാവിലെ ഒമ്പതരയ്‌ക്ക്‌ കളി തുടങ്ങും.

ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ്‌ ഇന്ത്യയെ തോൽപ്പിച്ചതാണ്‌. ഇക്കുറി പ്രമുഖരില്ലാതെയാണ്‌ ഇന്ത്യയുടെ കളി. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി ആദ്യ ടെസ്‌റ്റിനില്ല. അജിൻക്യ രഹാനെയാണ്‌ ക്യാപ്‌റ്റൻ. രോഹിത്‌ ശർമ, കെ എൽ രാഹുൽ, ഋഷഭ്‌ പന്ത്‌, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുമ്ര എന്നിവരുമില്ല. ശുഭ്‌മാൻ ഗില്ലും മായങ്ക്‌ അഗൾവാളും ഓപ്പണർമാരാകും. ശ്രേയസ്‌ അയ്യർ അരങ്ങേറും. ട്വന്റി 20 മത്സരങ്ങളിൽ ഇല്ലാതിരുന്ന ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ കിവീസ്‌ നിരയിൽ തിരിച്ചെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top