20 April Saturday

ലെജെൻഡ്‌ ക്രിക്കറ്റ്‌: ഗാംഗുലി ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കൊൽക്കത്ത> ലെജെൻഡ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായുള്ള പ്രദർശനമത്സരത്തിൽ ഇന്ത്യ മഹാരാജാസ് ടീമിനെ മുൻ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലി നയിക്കും. വേൾഡ് ജയന്റ്സുമായി സെപ്തംബർ 16നാണ് മത്സരം. കൊൽക്കത്തയാണ് വേദി. വേൾഡ് ജയന്റ്സിനെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോവിൻ മോർഗനാണ് നയിക്കുന്നത്.

ഇന്ത്യൻ മഹാരാജാസ് ടീമിൽ മലയാളിതാരം എസ് ശ്രീശാന്തുമുണ്ട്. ഗാംഗുലി (ക്യാപ്റ്റൻ), വിരേന്ദർ സെവാഗ്, മുഹമ്മദ് കെെഫ്, യൂസഫ് പഠാൻ, എസ് ബദരീനാഥ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിങ്, നമാൻ ഓജ, അശോക് ദിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ പി സിങ്, ജോഗീന്ദർ ശർമ, റിതീന്ദർ സിങ് സോധി. വേൾഡ് ജയന്റ്സിൽ ഹെർഷലെ ഗിബ്സ്, ജാക് കാലിസ്, സനത് ജയസൂര്യ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ തുടങ്ങിയ താരങ്ങളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top