23 April Tuesday

അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ; പാരാലിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021

ടോക്യോ
പാരാലിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ടോക്യോയിൽ നടന്ന മേളയിൽ 19 മെഡലുകളുമായാണ് ഇന്ത്യ മടങ്ങിയത്. പാരാലിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും. 24–ാസ്ഥാനം. 96 സ്വർണമുൾപ്പെടെ 207 മെഡലുകൾ നേടിയ ചെെന ഒന്നാമതെത്തി. 41 സ്വർണമുള്ള ബ്രിട്ടൻ രണ്ടാമതും 37 സ്വർണമുള്ള അമേരിക്ക മൂന്നാമതുമെത്തി. ലോക കായികമേളാ ചരിത്രത്തിൽത്തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽനേട്ടമാണിത്. ഒരു ലോക റെക്കോഡും ടോക്യോയിൽ കുറിച്ചു. അവസാനദിനവും ഇന്ത്യ പൊന്നണിഞ്ഞു. ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ് എച്ച് 6 വിഭാഗത്തിൽ കൃഷ്-ണ നഗറാണ് ചാമ്പ്യനായത്. ബാഡ്മിന്റൺ എസ്എൽ 4ൽ സുഹാസ് എൽ യതിരാജ് വെള്ളിയും നേടി.

പാരാലിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബാഡ്മിന്റണിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. അത്‌ലറ്റിക്സിൽ മാത്രം എട്ട് മെഡലുകൾ നേടി. ഇതിൽ പുരുഷൻമാരുടെ ജാവ്‌ലിൻ ത്രോ എഫ് 64ൽ സുമിത് ആന്റിൽ ലോക റെക്കോഡിട്ടു. ഷൂട്ടിങ്ങിൽ ഒരു സ്വർണവും വെങ്കലവും നേടിയ അവാന ലഖേരയും പാരാലിമ്പിക്സിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു. 1984ലും റിയോയിലുമാണ് ഇന്ത്യയുടെ ഇതിനുമുമ്പുള്ള മികച്ച പ്രകടനങ്ങൾ. നാലുവീതം മെഡലുകളായിരുന്നു ലഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top