28 March Thursday

ഹോക്കി ലോകകപ്പ്‌ : ഇന്ത്യക്ക്‌ ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

image credit Hockey India twitter


റൂർക്കല
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ തേടി ഇന്ത്യ ഇന്ന്‌ ന്യൂസിലൻഡിനെതിരെ. തോറ്റാൽ പുറത്താകും. അതിനിടെ മധ്യനിരതാരം ഹാർദിക്‌ സിങ്‌ പരിക്കേറ്റ്‌ പുറത്തായത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായി.നാൽപ്പത്തേഴ്‌ വർഷത്തിനിടെ ആദ്യ കിരീടം കൊതിക്കുന്ന ഇന്ത്യക്ക്‌ ഇക്കുറി ആദ്യഘട്ടം നന്നായില്ല. പൂൾ ഡിയിൽ ഇംഗ്ലണ്ടിനോട്‌ സമനില വഴങ്ങിയത്‌ തിരിച്ചടിയായി. രണ്ടാംസ്ഥാനക്കാരായതോടെ നേരിട്ട്‌ ക്വാർട്ടറിൽ എത്താനായില്ല.
ന്യൂസിലൻഡ്‌ പൂൾ സിയിലെ മൂന്നാംസ്ഥാനക്കാരാണ്‌.

അവസാനകളിയിൽ വെയ്‌ൽസിനെ 4–-2നാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌. ഇന്ന്‌ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയമായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഇന്ന്‌ നടക്കുന്ന മറ്റ്‌ ക്രോസ്‌ ഓവർ മത്സരങ്ങളിൽ മലേഷ്യ സ്‌പെയ്‌നിനെയും ജർമനി ഫ്രാൻസിനെയും അർജന്റീന ദക്ഷിണകൊറിയയെയും നേരിടും. ഓസ്‌ട്രേലിയ, ബൽജിയം, നെതർലൻഡ്‌സ്‌, ഇംഗ്ലണ്ട്‌ ടീമുകളാണ്‌ ക്വാർട്ടർ ഉറപ്പാക്കിയത്‌. ക്വാർട്ടർ മത്സരങ്ങൾക്ക്‌ ചൊവ്വാഴ്‌ച തുടക്കമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top