03 July Thursday

ഓസ്ട്രേലിയയെ തകര്‍ത്തു; നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

ബ്രിസ്‌ബെയിന്‍> ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. രണ്ടാം ഇന്നിംഗ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ്മയൊഴിച്ച് നാല് മുന്‍നിര ബാറ്റ്സ്മാന്മാരും അര്‍ധ സെഞ്ചുറി നേടി. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 56 റണ്‍സെടുത്തു പുറത്തായി.

ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.

വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയിച്ചത് . ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്സും(85) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top