ഇൻഡോർ
മൂന്നാംടെസ്‌റ്റ് നടന്ന ഇൻഡോർ ഹോൾകർ സ്‌റ്റേഡിയത്തിലെ പിച്ചിന് നിലവാരമില്ലെന്ന് റിപ്പോർട്ട്. മാച്ച് റഫറിയായ ക്രിസ് ബ്രോഡാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിൽ രണ്ടാഴ്‌ചക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിശദീകരണം നൽകണം. അതിനുശേഷമാകും നടപടി.
പിച്ചിൽ പന്തിനും ബാറ്റിനും താളം കണ്ടെത്താനാകാത്ത സ്ഥിതിയാണെന്ന് റിപ്പോർട്ടിലുണ്ട്. തുടക്കംമുതൽ ഈ പ്രശ്‌നമുണ്ടായിരുന്നു. മാച്ച് റഫറിയുടെ റിപ്പോർട്ട് ഇൻഡോറിന് രാജ്യാന്തര മത്സരങ്ങൾ ലഭിക്കുന്നതിന് തടസ്സമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..