09 December Saturday

ശ്രേയസ്‌ അയ്യർക്കും ഗില്ലിനും സെഞ്ചുറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

Photo Credit: Indian Cricket Team/Facebook

ഇൻഡോർ > ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റേയും (104) ശ്രേയസ്‌ അയ്യരുടെയും (105) സെഞ്ചുറിയുടെ മികവിലാണ്‌ ഇന്ത്യൻ കുതിപ്പ്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ തുടക്കത്തിൽ തന്നെ ഋതുരാജ്‌ ഗെയ്‌ക്‌വാദിനെ നഷ്‌ടമായി. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ്‌ അയ്യരും ഗില്ലും ചേർന്ന്‌ തകർപ്പൻ പാർട്‌ണർഷിപ്പിലൂടെ 200 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറി നേടിയശേഷം ശ്രേയസ്‌ അയ്യർ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ്‌ വലിച്ചെറിഞ്ഞു. പിന്നാലെ ഗില്ലും കൂടാരം കയറി. കെ എൽ രാഹുലും ഇഷാൻ കിഷനുമാണ്‌ ക്രീസിലുള്ളത്‌. നിലവിൽ സ്‌കോർ 243 -3 (34.5). ആദ്യമത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്‌ 1-0.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top