29 March Friday

ഐപിഎൽ നോക്കിയാകരുത്‌ പന്തുകളി: സ്‌റ്റിമച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

image credit Igor stimac twitter


ന്യൂഡൽഹി
ഇന്ത്യൻ ഫുട്‌ബോളിന്റെ മുന്നേറ്റത്തിന്‌ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന്‌ പരിശീലകൻ ഇഗർ സ്‌റ്റിമച്ച്‌. ‘ഒരു സീസണിൽ 10 മാസമെങ്കിലും കളി വേണം. ഒരു താരം 50 മത്സരത്തിലെങ്കിലും ബൂട്ടണിയണം. ഐപിഎൽ ക്രിക്കറ്റിന്റെ സംപ്രേഷണവും മറ്റും പരിഗണിച്ചാകരുത്‌ ദേശീയ ടീമിന്റെ മത്സരങ്ങൾ’–-സ്‌റ്റിമച്ച്‌ പറഞ്ഞു.

ഫുട്‌ബോൾ വികസനത്തിനായി പലരും പലതും ചെയ്യുന്നുണ്ടെന്നാണ്‌ പറയുന്നത്‌. അവർക്കെല്ലാം സ്വന്തംകാര്യമാണ്‌ വലുത്‌. രാജ്യത്തെ ജനങ്ങളെ ഐഎസ്‌എല്ലിനെയല്ല, ഫുട്‌ബോളിനെ സ്‌നേഹിക്കാനാണ്‌ താൻ ശ്രമിക്കുന്നതെന്നും സ്‌റ്റിമച്ച്‌ തുറന്നടിച്ചു. ഇതിനിടെ ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരങ്ങൾ കേരളത്തിൽ നടത്താനുള്ള ആഗ്രഹവും ക്രൊയേഷ്യക്കാരൻ ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top