20 April Saturday

ഹോക്കി ലോകകപ്പ്‌ : ഗോളടിക്കാതെ 
ഇന്ത്യയും ഇംഗ്ലണ്ടും

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

image credit International Hockey Federation twitter


റൂർക്കല
ഹോക്കി ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഗോളിക്കാതെ സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ്‌ ‘ഡി’യിൽ ഇരുടീമുകൾക്കും നാല്‌ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ ഇംഗ്ലണ്ടാണ്‌ മുന്നിൽ. സ്‌പെയ്‌ൻ 5–-1ന്‌ വെയ്‌ൽസിനെ തോൽപ്പിച്ചു.

ഇന്ത്യ ആദ്യകളിയിൽ സ്‌പെയ്‌നിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട്‌ വെയ്‌ൽസിനെ കീഴടക്കിയത്‌ അഞ്ച്‌ ഗോളിനാണ്‌. 19ന്‌ ഇന്ത്യ വെയ്‌ൽസിനെയും ഇംഗ്ലണ്ട്‌ സ്‌പെയ്‌നിനെയും നേരിടും. ഗ്രൂപ്പ്‌ ജേതാക്കൾക്ക്‌ ക്വാർട്ടറിലേക്ക്‌ നേരിട്ട്‌ പ്രവേശനം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top