26 April Friday

ഹോക്കി ലോകകപ്പ്‌ : ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച്‌ 
ജർമനി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

image credit Hockey India twitter


റൂർക്കല
മൂന്നുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർപ്പൻ പോരാട്ടത്തിൽ മറികടന്ന്‌ ജർമനി ഹോക്കി ലോകകപ്പ്‌ ഫൈനലിൽ. 4–-3നാണ്‌ ജയം. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം അവസാന ക്വാർട്ടറിലായിരുന്നു ജർമനിയുടെ അവിശ്വസനീയ പ്രകടനം. മൂന്ന്‌ ഗോളാണ്‌ അവസാന ക്വാർട്ടറിൽ അടിച്ചത്‌.

ഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയമാണ് എതിരാളി. സെമിയിൽ ബൽജിയം നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ 3–2ന് തോൽപ്പിച്ചു. നിശ്ചിതസമയത്ത് സ്കോർ 2–2 ആയിരുന്നു.

ജർമനിക്കെതിരെ ഓസ്‌ട്രേലിയ ആദ്യ ക്വാർട്ടറിൽ ഹയ്‌വാർഡ്‌ ജെറെമിയുടെ ഗോളിൽ മുന്നിലെത്തി. രണ്ടാം ക്വാർട്ടറിൽ നതാർ എഫ്രൗംസിന്റെ ഗോളിൽ ലീഡുയർത്തി. മൂന്നാം ക്വാർട്ടറിലാണ്‌ ജർമനി മടക്കുന്നത്‌. പെനൽറ്റി കോർണറിൽനിന്ന്‌ ഗൊൺസാലോ പെയ്‌ല്ലറ്റാണ്‌ ലക്ഷ്യംകണ്ടത്‌.
നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ പെയ്‌ല്ലറ്റ്‌ വീണ്ടും തൊടുത്തതോടെ ജർമനി ഒപ്പമെത്തി. ഓസ്‌ട്രേലിയ വിട്ടുകൊടുത്തില്ല. 57–-ാംമിനിറ്റിൽ ബ്ലേക്ക്‌ ഗോവേഴ്‌സ്‌ ഓസ്‌ട്രേലിയയുടെ ലീഡ്‌ തിരിച്ചുപിടിച്ചു. എന്നാൽ, അവസാനനിമിഷങ്ങളിൽ ജർമനി ആഞ്ഞടിച്ചു. ഹാട്രിക്കിലൂടെ പെയ്‌ല്ലറ്റ്‌ ജർമനിക്ക്‌ ജീവൻ നൽകി. അവസാനനിമിഷം തകർപ്പൻ ഗോളിൽ നിക്കളാസ്‌ വെല്ലെൻ ജർമനിക്ക്‌ ആവേശജയമൊരുക്കി.

ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യ സ്ഥാനനിർണയ മത്സരത്തിൽ ജപ്പാനെ എട്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങും യുവതാരം അഭിഷേകും ഇരട്ടഗോൾ നേടി. മൻപ്രീത്‌ സിങ്‌, മൻദീപ്‌ സിങ്‌, വിവേക്‌ സാഗർ പ്രസാദ്‌, സുഖ്‌ജീത്‌ സിങ്‌ എന്നിവരും ലക്ഷ്യംകണ്ടു.
ഒമ്പതുമുതൽ 12 വരെ സ്ഥാനങ്ങൾക്കായി ഇന്ന്‌ ദക്ഷിണാഫ്രിക്കയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top