29 March Friday

ക്ലാസെൻ 
ക്ലാസിക്‌ ; 54 പന്തിൽ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

videograbbed image


പൊചെഫ്‌സ്‌ട്രൂം
ഹെൻറിച്ച്‌ ക്ലാസന്റെ കിടയറ്റ സെഞ്ചുറിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജയം. 61 പന്തിൽ 119 റണ്ണുമായി ക്ലാസെൻ തകർത്തടിച്ച മൂന്നാംഏകദിനത്തിൽ ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റിന്‌ വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ചു. ഇതോടെ പരമ്പര 1–-1ന്‌ അവസാനിച്ചു.

അമ്പത്തിനാല്‌ പന്തിലാണ്‌ ക്ലാസെൻ സെഞ്ചുറി പൂർത്തിയാക്കിയത്‌. അഞ്ച്‌ സിക്‌സറും 15 ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത വെസ്‌റ്റിൻഡീസ്‌ 48.2 ഓവറിൽ 256ന്‌ പുറത്തായി. ദക്ഷിണാഫ്രിക്ക 29.2 ഓവറിൽ ജയം നേടി. 33 പന്തിൽ 43 റണ്ണടിച്ച മാർകോ ജാൻസെണും തിളങ്ങി.
വിൻഡീസിനായി 72 പന്തിൽ 72 റൺ നേടിയ ബ്രണ്ടൻ കിങ്‌മാത്രമാണ്‌ പൊരുതിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top