20 April Saturday

ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കനത്ത മഴ‌യ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കൊച്ചി > വടക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്‌ക്കുള്ള സാധ്യതയാണ് പറഞ്ഞിട്ടുള്ളത്. ഞായറാഴ്‌ച‌‌യും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനത്തിന് നിയന്ത്രണമുണ്ട്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.

വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് ഇന്ന് രാവിലെ മുതൽ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top