ഭുവനേശ്വർ
ലോകകപ്പിലെ ദയനീയ പ്രകടനത്തിനുപിന്നാലെ ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. പരിശീലകസംഘത്തിലെ സഹായികളായ ഗ്രെഗ് ക്ലാർക്കും മിച്ചെൽ ഡേവിഡും സ്ഥാനമൊഴിഞ്ഞു. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച അമ്പത്തെട്ടുകാരൻ പിന്നാലെ കോമൺവെൽത്ത് ഗെയിംസിൽ ടീമിനെ റണ്ണറപ്പുമാക്കി.
സ്വന്തം തട്ടകത്തിൽ പ്രതീക്ഷയോടെ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യ തീർത്തും മങ്ങി. ഒമ്പതാംസ്ഥാനത്താണ് അവസാനിപ്പിച്ചത്. ക്വാർട്ടർ യോഗ്യതയ്‌ക്കായുള്ള മത്സരത്തിൽ ന്യൂസിലൻഡിനോട് 3–-1ന് മുന്നിട്ടുനിന്നശേഷം തോറ്റു. 2019 മുതൽ ഇന്ത്യൻ ടീമിന്റെ ചുമതലയിലുണ്ട് ഓസ്‌ട്രേലിയക്കാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..