20 April Saturday

പ്രോ വുഷു ചാമ്പ്യൻഷിപ്പ്: അനിയൻ മിഥുന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കാസർകോട്> ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022 ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ നാട്ടിക സ്വദേശി അനിയൻ മിഥുൻ  സ്വർണം നേടി. തായ്‌ലാൻഡിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ മിഥുൻ 70 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. അമേരിക്ക, ഇറാൻ, പാകിസ്താൻ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി മത്സരിച്ചു. സെമിയിൽ ചൈനയെ പരാജയപ്പെടുത്തി. ഫൈനൽ പോരാട്ടത്തിൽ ആഫ്രിക്കയെ തകർത്താണ് സ്വർണ നേട്ടം.

അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് കുമാർ ഹാൻഡൂവിന്റെ കീഴിലാണ് പരിശീലനം. പ്രോ വുഷു ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബംഗളുരുവിലും സ്വദേശത്തും പരിശീലിച്ചു. രണ്ട് തവണ മാറ്റി വെച്ച ചമ്പ്യാൻഷിപ്പിന് വേണ്ടി കടുത്ത പരിശീലനം നടത്തി. സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം എന്നിവ അനിയൻ മിഥുന്റെ നേട്ടങ്ങളാണ്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരം അടുത്തിടെ ലഭിച്ചിരുന്നു. 29 കാരനായ ഈ മലയാളി ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ്.

കുംഫു സ്പോർട്സ് വിഭാഗത്തിൽ പെടുന്ന വുഷു ഏറെ അപകടം നിറഞ്ഞ മത്സരങ്ങളിൽ ഒന്നാണ്. പഞ്ച്, ക്വിക്സ്, ത്രോസ് എന്നിവ കോർത്തിണക്കിയ ചൈനീസ് മത്സരയിനമാണിത്. പത്താം വയസ്സിൽ മാർഷൽ ആർട്സ് പരിശീലനം നാട്ടികയിലെ ഭാരതീയ വിദ്യാമന്ദിരത്തിൽ നിന്ന് ആരംഭിച്ചു. ബോക്സിങ്ങിൽ താൽപര്യം കാണിച്ച അനിയനെ തൃശൂർ സ്പോർട്സ് കൗൺസിൽ പരിശീലനം നൽകി. ക്വിക് ബോക്സിങ്ങിൽ ജിതിൻ പരിശീലനം നൽകി. തൃശൂരിലെ അനീഷും തിരുവനന്തപുരത്തെ ജോഷിയും ചേർന്നാണ് വുഷു ആയോധനകലയിലെ കഴിവുകൾ കണ്ടെത്തി. ബെൽറ്റ്, ക്വിക് ബോക്സിങ് ദേശീയ ചാംപ്യൻ എന്നിവ അനിയന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. മലയാള പ്രമുഖ നടീ നടന്മാരുടെ പേർസണൽ ഫിറ്റ്നസ് ട്രെയ്നറായും പ്രവർത്തിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top