26 April Friday

ഫ്രഞ്ച്‌ ഓപ്പൺ : ഇഗ പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ വനിതാ ടെന്നീസ്‌ കിരീടം നിലനിർത്താനൊരുങ്ങുന്ന പോളിഷ്‌ താരം ഇഗ ഷ്വാടെക്‌ പ്രീക്വാർട്ടറിൽ. ചൈനയുടെ വാങ് സിൻയുവിനെ 51 മിനിറ്റിൽ 6–-0, 6–-0ന്‌ തീർത്തു. അമേരിക്കയുടെ കൊകൊ ഗഫ്‌, ബൽജിയം താരം എലിസെ മെർടൻസ്‌, ബെലാറസിന്റെ അരീന സബലേങ്ക എന്നിവരും അവസാന പതിനാറിൽ ഇടംപിടിച്ചു.

പുരുഷവിഭാഗം സിംഗിൾസിൽ സെർബിയയുടെ നൊവാക്‌ ജൊകോവിച്ച്‌ ഇന്ന്‌ പ്രീക്വാർട്ടറിൽ പെറു താരം യുവാൻ പാബ്ലോ വരില്ലാസിനെ നേരിടും. സ്‌പാനിഷ്‌ താരം ഡേവിഡോവിച്ച്‌ ഫോകിനയെ 7–-6, 7–-6, 6–-2ന്‌ തോൽപ്പിച്ചാണ്‌ മുന്നേറിയത്‌. രണ്ടുതവണ ചാമ്പ്യനായ ജൊകോവിച്ചിന്‌ 14 തവണ കിരീടം നേടിയ റാഫേൽ നദാലില്ലാത്തത്‌ നേട്ടമാണ്‌. നോർവെയുടെ കാസ്‌പർ റൂഡ്‌, ഡെൻമാർക്കിന്റെ ഹൊൾഗർ റൂൻ എന്നിവരും പ്രീക്വാർട്ടറിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top