26 April Friday

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; മെദ്‌വെദെവ്‌ 
മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

image credit Daniil Medvedev twitter


പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽ ആദ്യ അട്ടിമറി. രണ്ടാംസീഡ്‌ റഷ്യയുടെ ഡാനിൽ മെദ്‌വെദെവിനെ 172–-ാംറാങ്കുകാരനായ ബ്രസീലിന്റെ തിയാഗോ സെയ്‌ബോത്‌ വൈൽഡ്‌ ആദ്യ റൗണ്ടിൽ മടക്കി. അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മെദ്‌വെദെവിന്റെ പതനം (6–-7, 7–-6, 6–-2, 3–-6, 4–-6)

ആദ്യ സെറ്റിൽത്തന്നെ പിന്നിൽപ്പോയ മെദ്‌വെദെവ്‌ രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചുവന്നെങ്കിലും നിർണായകഘട്ടത്തിൽ പതറി. യോഗ്യതാ റൗണ്ട്‌ കളിച്ചാണ്‌ തിയാഗാേ എത്തിയത്‌. 2021ലെ യുഎസ്‌ ഓപ്പൺ ചാമ്പ്യനാണ്‌ മെദ്‌വെദെവ്‌.  ഒന്നാംസീഡ്‌ കാർലോസ്‌ അൽകാരെസ്‌, നാലാംസീഡ്‌ കാസ്‌പെർ റൂഡ്‌ എന്നിവർ രണ്ടാംറൗണ്ടിലെത്തി. വനിതകളിൽ അമേരിക്കയുടെ കൊകൊ ഗഫ്‌ മുന്നേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top