26 April Friday

കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

ഖത്തറിൽനിന്ന്‌ ആർ രഞ്‌ജിത്‌Updated: Monday Nov 28, 2022

twitter.com/FIFAWorldCup

ബ്രസീൽ ജൈത്രയാത്ര തുടരുന്നു. കാനറികളുടെ കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വഴിമാറി. ഒരു ഗോൾ ജയവുമായി അഞ്ചുവട്ടം ജേതാക്കളായ ബ്രസീൽ ലോകകപ്പ്‌ പ്രീ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. കാസെമിറോയാണ്‌ ലക്ഷ്യം കണ്ടത്‌. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ ജിയിൽ ഒന്നാമതുള്ള കാനറികൾക്ക്‌ ആറ്‌ പോയിന്റായി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ബാക്കിനിൽക്കേയാണ്‌ കാസെമിറോ വിജയഗോൾ കുറിച്ചത്‌. ഡിസംബർ രണ്ടിന്‌ കാമറൂണുമായാണ്‌ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top