26 April Friday

അർജന്റീനയ്ക്ക് അറേബ്യൻ ഷോക്ക്; തകർത്തത് 2-1ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

twitter.com/FIFAWorldCup/status

ദോഹ> അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു ​ഗോളുകൾ നേടിയാണ് അർജന്റീനയെ ഞെട്ടിച്ചത്. സലേ അൽ ഷെഹ്‌രി (48), സലീം അല്‍ ദവ്‌സരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. 10–ാം മിനിറ്റിൽ മെസിയുടെ പെനൽറ്റിയിൽ നിന്നാണ് അർജന്റീന ഗോൾ നേടിയത്.

ആദ്യ പകുതിയിൽ അർജന്റീനയെ ഓഫ് സൈഡ് കെണിയിൽ വീണഴ്‌ത്തിയ സൗദി കോച്ച് ഹെര്‍വി റെനാര്‍ഡിന്റെ തന്ത്രം ഫലിച്ചു. 22-ാം മിനിറ്റിൽ മെസിയും 28, 34 മിനിറ്റുകളിൽ ലൗതാരോ മാർട്ടിനെസും നേടിയ ​ഗോൾ ഓഫ് സൈഡിൽ കലാശിച്ചു. ആദ്യ പകുതിയിൽ  ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top