25 April Thursday

ലോകകപ്പിന്‌ ലോഗോ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

twitter.com/FIFAWorldCup/photo

ലോസ്‌ ഏഞ്ചലസ്‌> ലോകകപ്പ്‌ ഫുട്‌ബോളിനുള്ള ലോഗോ പുറത്തിറക്കി. 2026 ജൂൺ–-ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന്‌ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ്‌ ആതിഥേയരാകുന്നത്‌. ആദ്യമായാണ്‌ മൂന്ന്‌ രാജ്യങ്ങൾ ഒരുമിച്ച്‌ ലോകകപ്പ്‌ നടത്തുന്നത്‌. 48 ടീമുകൾ അണിനിരക്കുന്നതാണ്‌ മറ്റൊരു സവിശേഷത. ലോകകപ്പിന്റെ ചിത്രവും വർഷവും ചേർത്ത്‌ ലളിതമാണ്‌ ലോഗോ. ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ ലോഗോ പ്രകാശിപ്പിച്ചു. ലോകകപ്പിന്‌ 16 വേദികളാണ്‌. അതിൽ 11 എണ്ണം അമേരിക്കയിലാണ്‌. മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം ക്യാനഡയിലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top