19 September Friday

അണ്ടർ 20 ലോകകപ്പ്‌ ; അമേരിക്ക, ഇസ്രയേൽ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


ബ്യൂണസ്‌ ഐറിസ്‌
അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽ അമേരിക്കയും ഇസ്രയേലും ക്വാർട്ടറിൽ കടന്നു. അമേരിക്ക പ്രീക്വാർട്ടറിൽ ന്യൂസിലൻഡിനെ നാല്‌ ഗോളിന്‌ തകർത്തു. ഇസ്രയേൽ ഉസ്ബെക്കിസ്ഥാനെ ഒരു ഗോളിന്‌ തോൽപ്പിച്ചു.

ന്യൂസിലൻഡിനെതിരെ ഓവെൻ വോൾഫ്‌,  കേഡ്‌ കോവെൽ, ജസ്‌റ്റിൻ ചെ, റോകാസ്‌ പുക്‌റ്റാസ്‌ എന്നിവർ അമേരിക്കയ്‌ക്കായി ഗോളടിച്ചു.
ഉസ്‌ബെക്കിസ്ഥാനെതിരെ 97–-ാംമിനിറ്റിലാണ്‌ ഇസ്രയേൽ വിജയഗോൾ നേടിയത്‌. അനാൻ ഖലെയ്‌ൽ ലക്ഷ്യംകണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top