19 April Friday

അണ്ടർ 20 ലോകകപ്പ്‌: പ്രീ ക്വാർട്ടർ ലൈനപ്പായി; ഫ്രാൻസ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ബ്യൂണസ്‌ ഐറിസ്‌> ഫ്രാൻസ്‌ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിന്റെ ആദ്യറൗണ്ടിൽ പുറത്ത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിൽ ഹോണ്ടുറാസിനെ 3–-1ന്‌ തോൽപ്പിച്ചിട്ടും ഫ്രാൻസിന്‌ മുന്നേറാനായില്ല. 46 വർഷത്തിനുശേഷമാണ്‌ ഫ്രാൻസ്‌ രണ്ടാംറൗണ്ട്‌ കാണാതെ മടങ്ങുന്നത്‌.
ഗ്രൂപ്പ്‌ എഫിൽനിന്ന്‌ ഗാംബിയ, ദക്ഷിണ കൊറിയ ടീമുകൾ മുന്നേറിയപ്പോൾ ഫ്രാൻസ്‌ മൂന്നാംസ്ഥാനക്കാരായി. ഗോൾ ശരാശരിയിൽ പിന്നിലായതോടെ മികച്ച മൂന്നാംസ്ഥാനക്കാരായി മുന്നേറാനുള്ള പ്രതീക്ഷയും അവസാനിച്ചു.


പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും. അർജന്റീനയ്‌ക്ക്‌ നൈജീരിയയാണ്‌ എതിരാളി. നാളെയാണ്‌ മത്സരം. അന്നുതന്നെ ബ്രസീൽ ടുണീഷ്യയുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട്‌–-ഇറ്റലി പോരാട്ടവും അന്നാണ്‌ ഇന്ന്‌ അമേരിക്ക–-ന്യൂസിലൻഡ്‌, ഉസ്‌ബക്കിസ്ഥാൻ–-ഇസ്രയേൽ പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top