29 March Friday

ഫിഫ ബെസ്‌റ്റ്‌
 മെസി പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023


സൂറിച്ച്‌
ഫിഫ മികച്ച താരത്തിനുള്ള പട്ടികയിൽ ലയണൽ മെസി. 14 കളിക്കാരുടെ സാധ്യതാപട്ടിക ഫിഫ പുറത്തുവിട്ടു. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ ഇടംകിട്ടിയില്ല. അർജന്റീനതാരങ്ങളാണ്‌ പട്ടികയിൽ കൂടുതൽ.

വനിതാതാരം, മികച്ച പുരുഷ –വനിതാ ടീം പരിശീലകർ, മികച്ച ഗോൾകീപ്പർ, മികച്ച ഗോൾ എന്നീ വിഭാഗത്തിലെയും സാധ്യതാപട്ടിക പുറത്തിറങ്ങി.
മെസിക്കൊപ്പം അർജന്റീനയുടെ ലോകകപ്പ്‌ ജേതാക്കളായ ജൂലിയൻ അൽവാരെസ്‌, എമിലിയാനോ മാർട്ടിനെസ്‌ എന്നിവരും ഇടംകണ്ടു. പരിശീലകരുടെ പട്ടികയിൽ ലയണൽ സ്‌കലോണിയും ഉൾപ്പെട്ടു.

കിലിയൻ എംബാപ്പെ, നെയ്‌മർ, കരിം ബെൻസെമ, എർലിങ്‌ ഹാലണ്ട്‌, കെവിൻ ഡി ബ്രയ്‌ൻ, റോബർട്ട്‌ ലെവൻഡോവ്‌സ്കി, ജൂഡ്‌ ബെല്ലിങ്‌ഹാം, അഷ്‌റഫ്‌ ഹക്കീമി, ലൂക്കാ മോഡ്രിച്ച്‌, മുഹമ്മദ്‌ സലാ, വിനീഷ്യസ്‌ ജൂനിയർ എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ. ഫെബ്രുവരിയിലാണ്‌ പ്രഖ്യാപനം.

ഗോൾകീപ്പർമാരിൽ മാർട്ടിനെസിനൊപ്പം ബൽജിയത്തിന്റെ തിബൗ കുർടോയും ബ്രസീലിന്റെ അല്ലിസൺ ബെക്കറുമാണുള്ളത്‌.
മികച്ച ഗോളിനുള്ള പുസ്‌കാസ്‌ അവാർഡിനായി 11 പേരുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top