20 April Saturday

മുൻ ഇന്ത്യൻ ഗോളി 
ഇ എൻ സുധീർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022


മഡ്‌ഗാവ്‌
ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പറും വൈസ്‌ ക്യാപ്‌റ്റനുമായിരുന്ന ഇ എൻ സുധീർ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായർ രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട്‌ നടക്കാവ്‌ സ്വദേശിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. സംസ്‌കാരം ചൊവ്വാഴ്‌ച ഗാേവയിൽ.
അഞ്ചുവർഷം ഇന്ത്യൻ ഗോൾകീപ്പറായി. കേരളം, ഗോവ, മഹാരാഷ്‌ട്ര ടീമുകൾക്കായി സന്തോഷ്‌ട്രോഫി കളിച്ചു. വാസ്‌കോ ഗോവ, മഹീന്ദ്ര മുംബൈ ക്ലബുകൾക്കായി ബൂട്ടുകെട്ടി. 27–-ാംവയസ്സിൽ കളി നിർത്തി ഖത്തറിൽ ജോലിക്കുപോയി. ഭാര്യ: പരേതയായ ലൂർദ്‌(ഗോവ). മക്കൾ: അനൂപ്‌, ജോൻക്വിൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top