20 April Saturday

മാറഡോണയുടെ 
മരണം: ഡോക്ടർമാർ 
വിചാരണ നേരിടണം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


ബ്യൂണസ് ഐറിസ്
അർജന്റീന ഫുട്ബോൾ ഇതിഹാസം ദ്യേഗോ മാറഡോണയുടെ മരണത്തിൽ ഡോക്ടർമാർ വിചാരണ നേരിടണമെന്ന് അർജന്റീന കോടതി. നരഹത്യയാണ് ഡോക്ടർമാരിൽ ആരോപിച്ചിരിക്കുന്നത്. മാറഡോണയുടെ സ്വകാര്യ ഡോക്ടറായ ലിയോപോൾഡോ ലുക്ക് ഉൾപ്പെടെ എട്ട് ഡോക്ടർമാരാണ് വിചാരണ നേരിടേണ്ടത്.  2020 നവംബർ 25ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

മാറഡോണയ്‌ക്ക്‌ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന്‌ ആരോപണമുണ്ടായിരുന്നു. കുടുംബത്തിന്റെ സമ്മർദത്തെ തുടർന്ന് അന്വേഷണം നടത്തി. ഡോക്ടർമാർക്കെതിരെ നരഹത്യക്ക്‌ കേസ് എടുക്കുകയും ചെയ്തു.
അടുത്തവർഷം അവസാനമോ 2024ന്റെ തുടക്കത്തിലോ ആയിരിക്കും വിചാരണ. മരണകാരണം ഹൃദയാഘാതമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top