19 April Friday

'എന്റെ മരണം വ്യാജം'; മാറഡോണയുടെ ഔദ്യോഗിക പേജിൽ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ബ്യൂണസ് ഐറിസ്> ലോക ഫുട്‌ബോൾ ഇതിഹാസം ദ്യേഗോ മാറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തു.  'എന്റെ മരണം വ്യാജമാണ്'- എന്നുള്ള സന്ദേശമാണ് ഹാക്ക് ചെയ്‌ത പേജിൽ നിന്ന് പുറത്ത് വന്നത്. സന്ദേശത്തിനെതിരെ വിമർശനവുമായി ആരാധകർ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  മറോഡണയുടെ കുടുംബവും മാനേജ്‌മെൻറും അക്കൗണ്ട് ഹാക്ക് ചെയ്‌ത വിവരം സ്ഥിരീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് കുടുംബം കേസ് നൽകിയിട്ടുണ്ട്. അക്കൗണ്ടിൽ വരുന്ന പുതിയ സന്ദേശങ്ങൾ ആരാധകർ ഗൗനിക്കരുതെന്ന് മറഡോണയുടെ കുടുംബം അഭ്യർത്ഥിച്ചു. 2020 നവംബർ 25 നാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top