29 March Friday

ഡൽഹി ഒന്നാമൻ ; ചെന്നെെ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021


ദുബായ്‌
ചെന്നെെ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
വമ്പൻമാരുടെ പോരിൽ  137 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി രണ്ട് പന്ത് ശേഷിക്കെ ജയം നേടി. ശിഖർ ധവാനും (35 പന്തിൽ 39) ഷിംറോൺ ഹെറ്റ്മെയറും (18 പന്തിൽ 28*) ഡൽഹി നിരയിൽ തിളങ്ങി.

നാലോവറിൽ 13 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശർദുൾ താക്കൂറായിരുന്നു ചെന്നെെ ബൗളർമാരിൽ മിന്നിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നെെ അമ്പാട്ടി  റായുഡുവിന്റെ (43 പന്തിൽ 55) മികവിൽ  5–136 റണ്ണെടുത്തു. മഹേന്ദ്രസിങ് ധോണിയെ (18) കൂട്ടുപിടിച്ചാണ് റായുഡു ചെന്നെെയെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാനായില്ല.

ഡൽഹിക്ക് 13 കളിയിൽ  20 പോയിന്റായി. ചെന്നെെക്ക് 18 പോയിന്റും. മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരാണ്‌ (16) പ്ലേ ഓഫ് ഉറപ്പിച്ച മറ്റൊരു ടീം. ഒറ്റ സ്ഥാനത്തിനായി കൊൽക്കത്ത നെെറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബെെ ഇന്ത്യൻസ് ടീമുകളാണുള്ളത്.  ഇന്ന് രാജസ്ഥാൻ–മുംബെെ പോരിൽ തോൽക്കുന്നവർ പുറത്താകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top