ഹാങ്‌ചൗ
ചൈനയുടെ പതിമൂന്നുകാരി കുയ് ചെൻഷിക്ക് സ്‌കേറ്റ്‌ബോർഡിങ്ങിൽ സ്വർണം. 900 അംഗങ്ങളുള്ള ചൈനീസ് ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് കുയ്. അടുത്തവർഷത്തെ പാരിസ് ഒളിമ്പിക്‌സുകൂടിയാണ് കുയ്‌യുടെ ലക്ഷ്യം.
സ്വന്തം നാട്ടുകാരിയായ ഷെങ് വെൻഹുയ്, ജപ്പാന്റെ പതിനാറുകാരി മിയു ഇറ്റോ എന്നിവരെ മറികടന്നാണ് നേട്ടം. പതിനെട്ടുകാരിയായ വെൻഹുയ് കഴിഞ്ഞതവണ വനിതകളുടെ സ്‌ട്രീറ്റ് സ്‌കേറ്റ്‌ബോർഡിങ്ങിൽ സ്വർണം സ്വന്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..