ലണ്ടൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി തുടരുന്നു. മാഞ്ചസ്റ്റർ യുണെെറ്റഡ് കുപ്പായത്തിൽ തുടർച്ചയായ മൂന്നാംമത്സരത്തിലും റൊണാൾഡോ ഗോളടിച്ചു. വെസ്റ്റ്ഹാം യുണെെറ്റഡിനെ 2–1ന് തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണെെറ്റഡ് മുന്നേറി. പോയിന്റ് പട്ടികയിൽ ലിവർപൂളിനൊപ്പം ഒന്നാമതെത്തി യുണെെറ്റഡ്.
ആവേശകരമായ മത്സരത്തിൽ പകരക്കാരനായെത്തിയ ജെസെ ലിൻഗാർഡിന്റെ ഗോളിലായിരുന്നു യുണെെറ്റഡിന്റെ ജയം. പരിക്കുസമയത്ത് വെസ്റ്റ്ഹാമിന്റെ മാർക് നോബിളിന്റെ പെനൽറ്റി ഗോൾ കീപ്പർ ഡേവിഡ് ഡെഗെയ തട്ടിയകറ്റി. പെനൽറ്റിയെടുക്കാൻവേണ്ടിമാത്രം പകരക്കാരുടെ നിരയിൽനിന്ന് എത്തിയതായിരുന്നു നോബിൾ.
സെയ്ദ് ബെനെർമയുടെ ഗോളിൽ വെസ്റ്റ്ഹാമാണ് ലീഡ് നേടിയത്. എന്നാൽ, ആദ്യപകുതി തീരുംമുമ്പ് റൊണാൾഡോ തിരിച്ചടിച്ചു.
മറ്റൊരു മത്സരത്തിൽ മൂന്ന് ഗോളിന് ആസ്റ്റൺ വില്ല എവർട്ടണെ തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..