18 September Thursday

സൗദി ക്ലബ് വിടുമെന്ന വാർത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

twitter.com/Cristiano/status

റിയാദ് > അടുത്ത സീസണിലും സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ തന്നെ തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.  ക്രിസ്റ്റ്യാനോ സൗദി ക്ലബ് വിട്ട് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് താരം അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നത്.

സൗദി ലീ​ഗിൽ താൻ സന്തുഷ്ടനാണെന്നും അടുത്ത സീസണിലും ഇവിടെ തന്നെ തുടരുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.  ഈ സീസണിന്റെ തുടക്കത്തിലാണ് റൊണാള്‍ഡോ അല്‍ നസറിൽ എത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ നിന്നും റെക്കോർഡ് തുകയ്‌ക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ സൗദിയിലേക്കുള്ള കൂടുമാറ്റം.

ഈ സീസണിൽ സൗദി പ്രോ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ. ഇതേത്തുടർന്നാണ് താരം യൂറോപ്യൻ ലീഗിലേക്ക് മടങ്ങിപ്പോകുമെന്ന തരത്തിലുള്ള വാർത്തകൾ ശക്തമായത്. അടുത്ത സീസണില്‍ സൗദി ലീഗില്‍ കരിം ബെന്‍സേമയും ലയണല്‍ മെസ്സിയും കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top