18 September Thursday

ജോൺ ടൗസന്‌ ചെസ്‌ 
ഹൗസ്‌ബോട്ട്‌ 
കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


കൊച്ചി
കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഓറിയന്റ്‌ ചെസ്‌ മൂവ്‌സ്‌ സംഘടിപ്പിച്ച രാജ്യാന്തര ചെസ്‌ ഹൗസ്‌ബോട്ട്‌ മത്സരത്തിൽ അമേരിക്കൻ താരം ജോൺ ടൗസൻ എട്ടര പോയിന്റോടെ ജേതാവായി. ഏഴ്‌ പോയിന്റോടെ കേരളത്തിന്റെ യുവതാരം ഗൗതം സുഗതനാണ്‌ റണ്ണറപ്പ്‌.  ചെസ്‌ ഒളിമ്പ്യൻ എൻ ആർ അനിൽകുമാർ ആറര പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി.

മികച്ച ജൂനിയർ താരമായി സിദ്ധാർഥ്‌ ശ്രീകുമാറിനെയും വനിതാതാരമായി ഓഷിൻ അനിൽകുമാറിനെയും തെരഞ്ഞെടുത്തു. കൊച്ചി ബോൾഗാട്ടി പാലസിലെ നീന്തൽക്കുളത്തിൽ ചെസ്‌ മത്സരം നടത്തിയായിരുന്നു സമാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top