12 July Saturday

ചലഞ്ചര്‍ കപ്പ് വോളിബോള്‍: ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കാഠ്മണ്ഡു> സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (സിഎവിഎ) വനിതാ ചലഞ്ചർ കപ്പ്‌ വോളിബോളിൽ ഇന്ത്യക്ക്‌ കിരീടം. ഫൈനലിൽ നേരിട്ടുള്ള മൂന്ന്‌ സെറ്റുകൾക്ക്‌ കസാക്കിസ്ഥാനെയാണ്‌ പരാജയപ്പെടുത്തിയത്‌ (25–-15, 25–22, 25–-18). തോൽവിയറിയാതെയാണ്‌ ടീം കപ്പ്‌ സ്വന്തമാക്കിയത്‌. നാല്‌ ഇന്ത്യക്കാർക്ക്‌ മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇന്ത്യൻ ക്യാപ്‌റ്റൻ നിർമൽ തൻവാറാണ്‌ മികച്ച കളിക്കാരി.

മലയാളിതാരങ്ങളായ കെ എസ്‌ ജിനിയെ മികച്ച സെറ്ററായും കെ പി അനുശ്രീയെ മികച്ച അറ്റാക്കറായും എസ്‌ സൂര്യയെ മികച്ച ബ്ലോക്കറായും തെരഞ്ഞെടുത്തു.14 അംഗ ടീമിലെ ഒമ്പത്‌ താരങ്ങളും മലയാളികളായിരുന്നു. കെ എസ്‌ ജിനി, കെ പി അനുശ്രീ, എസ്‌ സൂര്യ, അശ്വതി രവീന്ദ്രൻ, മായ തോമസ്‌ (കെഎസ്‌ഇബി), അശ്വനി കണ്ടോത്ത്‌, ജിൻസി ജോൺസൺ, എയ്‌ഞ്ചൽ ജോസഫ്‌ (ഇന്ത്യൻ റെയിൽവേസ്‌), എസ്‌ ആർ ശിൽപ്പ (സായി, തിരുവനന്തപുരം) എന്നിവർക്കുപുറമെ നിർമൽ തൻവാർ (ക്യാപ്‌റ്റൻ), എസ്‌ ശാലിനി, ഹേമലത, പ്രെരോണ പാൽ, അനന്യ ദാസ്‌ എന്നിവരാണ്‌ മറ്റ്‌ താരങ്ങൾ. പ്രീതംസിങ്‌ ചൗഹാൻ മുഖ്യപരിശീലകനും വൈശാലി ഫഡ്‌താരെ സഹപരിശീലകയുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top